ചൊവ്വയില്‍ ജീവന്‍ ഉണ്ടെന്ന് 1976ല്‍ നാസയിലെ ശാസ്ത്രഞ്ജര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചൊവ്വയില്‍ നിന്നും കണ്ടെത്തിയ ബാക്ടീരിയകളെ അബദ്ധത്താല്‍ ശാസ്ത്രഞ്ജര്‍ തന്നെ കൊല്ലുകയായിരുന്നു. ദ സണ്‍ പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
1976 ചൊവ്വയിലെത്തിയ വിദഗ്ധര്‍ ഏതാനും സൂക്ഷ്മാണുക്കളെ കണ്ടെത്തിയെന്നും എന്നാല്‍ ആ സമയത്ത് ജീവന്റെ തുടിപ്പ് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട വിദഗ്ധര്‍ പിന്നീട് പരീക്ഷണങ്ങളില്‍ ഈ സൂക്ഷ്മാണുക്കളെ 160 ഡിഗ്രി സെന്റി ഗ്രേഡിലൂടെ കടത്തി വിടുകയും ചെയ്തിരുന്നു. ഈ പരീക്ഷണങ്ങളാണ് സൂക്ഷ്മാമുക്കള്‍ കൊല്ലപ്പെടുവാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ കാര്യങ്ങളെല്ലാം അന്താരാഷ്ട്ര വിദഗ്ധ സമിതി പരിശോധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്നത്തെ പരീക്ഷണങ്ങള്‍ക്ക് ശാസ്ത്രീയമായ സൗകര്യങ്ങള്‍ കുറവായിരുന്നതിനാലായിരിക്കണം ജീവന്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടത്. തെക്കന്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ബയോളജിസ്റ്റ് ആയ ജൊസഫ് മില്ലറിന് ചൊവ്വയില്‍ ജീവനുണ്ട് 99% ഉറപ്പാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
1976ല്‍ പരീക്ഷണാര്‍ത്ഥം ചൊവ്വയിലെ മണ്ണിലേക്ക് പോഷക ഘടകങ്ങള്‍ ചേര്‍ത്തിരുന്നു. തോട്ടത്തില്‍ ചെടികള്‍ക്കുള്ള ഘടകങ്ങള്‍ ചേര്‍ക്കുന്നതിന് സമാനമായിട്ടാണ് ഇതിനെ വിദഗ്ധര്‍ കരുതിയിരുന്നത്. ചൊവ്വയിലെ മണ്ണ് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നതായും സൂചിപ്പിച്ചിരുന്നു. പക്ഷെ പിന്നീട് സൂക്ഷ്മാണുക്കളില്‍ നിന്നും വാതകം പുറത്തുവന്നതിനെ വിദഗ്ധര്‍ തള്ളിക്കളയുകയാണ് ഉണ്ടായത്.
ഇപ്പോഴത്തെ പുതിയ പഠനങ്ങള്‍ വാതകം പുറത്തുവന്നിരുന്നു എന്ന നിഗമനം ആണ് മുന്നോട്ട് കൊണ്ടുവരുന്നത്. പിന്നീട് ഉണ്ടായ പരീക്ഷണത്തില്‍ മണ്ണ് ചൂടാക്കുകയും സൂക്ഷ്മാണുക്കളും നശിപ്പിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ ചൊവ്വയിലേക്ക് പുതിയ ഉപകരണങ്ങള്‍ അയച്ചുവിശദമായ പരിശോധന നടത്തേണ്ടതുണ്ട് എന്ന് ഡോ. മില്ലര്‍ അറിയിച്ചു.
-doolnews
No comments:
Post a Comment