വാഷിങ്ടണ്‍: അമേരിക്ക കണ്ടെത്തിയത് ക്രിസ്റ്റഫര്‍ കൊളംബസ് എന്ന ഇറ്റാലിയന്‍ നാവികന്‍ തന്നെയോ? ഇക്കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ നേരിയ സംശയം ഉടലെടുത്തിരിക്കുന്നു. കൊളംബസിന് മുമ്പ് ഇറ്റലിയില്‍നിന്ന് തന്നെയുള്ള മറ്റൊരു നാവികന്‍ ‘പുതിയ ലോകം’ തേടിയുള്ള തന്‍െറ യാത്രയില്‍ അമേരിക്കയിലെത്തിയതായി ചില ചരിത്രരേഖകള്‍ സൂചന നല്‍കുന്നു. 1492ല്‍ കൊളംബസ് ആരംഭിച്ച പുതുലോകം തേടിയുള്ള കടല്‍യാത്ര ലക്ഷ്യത്തിലെത്തിയത് 1498ലായിരുന്നു. എന്നാല്‍, അതിന് ഒരു വര്‍ഷം മുമ്പുതന്നെ ജോണ്‍ കാബൊത്ത് എന്ന നാവികന്‍ കാനഡയിലെ ന്യൂ ഫൗണ്ട് ലാന്‍ഡിലെത്തിയതിനുള്ള രേഖകള്‍ ലഭിച്ചതായി ഡിസ്കവറി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫ്ളോറെന്‍സിലെ ഒരു ആര്‍ക്കൈവ്സില്‍ നിന്നും ലഭിച്ച രേഖകളെ ഉദ്ധരിച്ചാണ് ഡിസ്കവറി റിപ്പോര്‍ട്ട്.
1496നും 98നുമിടയില്‍ മൂന്ന് തവണ കാബൊത്ത് യാത്ര നടത്തിയതായി രേഖകളില്‍ പറയുന്നു. അതില്‍ രണ്ടാം യാത്രയിലാണ് അദ്ദേഹം പുതിയ കരയിലിറങ്ങിയത്. യാത്രക്കായി അദ്ദേഹത്തിന് 50 സ്റ്റെറിലിങ് ലഭിച്ചതായും രേഖയിലുണ്ട്. എന്നാല്‍, കാബൊത്തിനും കൊളംബസിനും മുമ്പ് തന്നെ യൂറോപ്യന്‍ നാവികര്‍ അമേരിക്കന്‍ തീരങ്ങളിലെത്തിയിട്ടുണ്ടെന്ന സൂചനയും രേഖയിലുണ്ട്.
ബ്രിസ്റ്റലിലെ വ്യാപാരികള്‍ വളരെ നേരത്തെ തന്നെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ എത്തിയിട്ടുണ്ടെന്നാണ് ‘കാബൊത്ത് രേഖ’കളില്‍ നിന്ന് മനസ്സിലാകുന്നതെന്ന് ഫ്ളോറെന്‍സ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രഫസര്‍ ഫ്രാന്‍സിസ്കൊ ബ്രൂസ്കോലി ഡിസ്കവറിയോട് പറഞ്ഞു.
No comments:
Post a Comment