അന്യഗ്രഹങ്ങള്‍ ഭൂമിയില്‍വന്നു പതിക്കുമെന്ന ശാസ്ത്ര നിഗമനം യാഥാര്‍ഥ്യമാകുമോ? അത്തരമൊരു സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ശാസ്ത്രലോകത്തുനിന്നുള്ള മറുപടി. ഒന്നരലക്ഷം ടണ്‍ ഭാരമുള്ള ഒരു ക്ഷുദ്രഗ്രഹം ഭൂമിയോടടുക്കുന്നതായി ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു. ഡി.എ14 എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്ഷുദ്രഗ്രഹം അടുത്തവര്‍ഷം ഫെബ്രുവരിയോടെ ഭൂമിയോടടുക്കുമെന്നാണ് ഇവരുടെ നിരീക്ഷണം. സ്പെയിനിലെ ലാ സാഗ്ര വാനനിരീക്ഷണാലയത്തില്‍നിന്ന് ലഭിച്ച വിവരങ്ങളെ അപഗ്രഥിച്ചാണ് ഇവര്‍ ഇത്തരമൊരു നിഗമനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നത്. ഈ ഗ്രഹം ഭൂമിയോടടുക്കുന്നതോടെ ഉപഗ്രഹ സംവേദന സംവിധാനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.
എന്നാല്‍, ഈ ഗ്രഹം ഭൂമിയില്‍ ഇടിക്കാനുള്ള സാധ്യത കേവലം 0.031ശതമാനമാണത്രേ.
എന്നാല്‍, ഈ ഗ്രഹം ഭൂമിയില്‍ ഇടിക്കാനുള്ള സാധ്യത കേവലം 0.031ശതമാനമാണത്രേ.
ഡി.എ14ന്‍െറ സഞ്ചാര പാതയെക്കുറിച്ചുള്ള പ്രാഥമിക വിവരം വെച്ചാണ് ഈ നിഗമനം. ഇത് ഭൂമിയുടേതിന് ഏറക്കുറെ സമാനമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന്‍െറ പരിക്രമണപഥം കൃത്യമായി നിര്‍ണയിക്കാന്‍ നാസയിലെ ഒരു വിഭാഗം ജ്യോതിശ്ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നുണ്ട്. ഇത് കൃത്യമായി മനസ്സിലാക്കുന്നതോടെ ഗ്രഹം ഭൂമിക്ക് എത്രമാത്രം അടുത്തുവരുമെന്ന് നിര്‍ണയിക്കാനാകും. അടുത്ത ഫെബ്രുവരിക്ക് മുമ്പായി തന്നെ ഇത് കണ്ടെത്താനാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച്് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ലഭിച്ച വിവരമനുസരിച്ച് ഭൂമിക്ക് 21,000 മൈല്‍ അടുത്തുവരെ ഈ ഗ്രഹമെത്താം. ഭൂമിയില്‍ ഉപഗ്രഹ സംവേദന തകരാറടക്കമുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഈ അകലം മതിയാകും.
ഇനി ശാസ്ത്രകഥകളില്‍ പറയുംപോലെ ഭൂമിയില്‍ ഗ്രഹം വന്നിടിച്ചാല്‍, 1908ല്‍ തുങ്കുഷ്കയില്‍ ഉല്‍ക്ക പതിച്ചതിന് സമാനമായ ദുരന്തമായിരിക്കും സംഭവിക്കുക. തുങ്കുഷ്ക ദുരന്തത്തില്‍ ആയിരത്തിലേറെ ഏക്കര്‍ വനമാണ് ഉല്‍ക്കാപതനത്തില്‍ നശിച്ചത്.
No comments:
Post a Comment